Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവിന്റെ മരണത്തില്‍ സിപിഎമ്മിനെ സംശയം

കൊയിലാണ്ടി: സിപിഎം പ്രവര്‍ത്തകന്‍ ട്രെയിന്‍ തട്ടി മരിച്ചതിന് പിന്നില്‍ പാര്‍ട്ടിയാണെന്ന് വീട്ടുകാരുടെ പരാതി.

കൊടക്കാട്ടുംമുറി കൊന്നേങ്കണ്ടി രാജീവനാണ് (28) ജനവരി ആറ് ശനിയാഴ്ച ചിത്രാ തിയേറ്ററിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ടത്. സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന രാജീവന് പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസമുണ്ടായെന്നും തുടര്‍ന്ന് സ്ഥലത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജീവനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.

ഇവരുടെ ഭീഷണിയെ പറ്റി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സിപിഎമ്മിന്റെ കൊടിമരം അവര്‍ തന്നെ നശിപ്പിച്ചതിന് ശേഷം സിപിഐക്കാരെ പഴിചാരാന്‍ സിപിഎം ശ്രമിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് രാജീവന്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി ഇടഞ്ഞതെന്ന് പറയപ്പെടുന്നു. എന്നാല്‍ പാര്‍ട്ടിയെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നത് വ്യാജമദ്യലോബിയാണെന്നാണ് സ്ഥലത്തെ സിപിഎം നേതൃത്വത്തിന്റെ വാദം.

കുഞ്ഞിരാമന്‍ പെണ്ണൂട്ടി ദമ്പതികളുടെ മകനാണ് രാജീവന്‍. ഓട്ടോറിക്ഷാ തൊഴിലാളിയായ രാജീവന്‍ അവിവാഹിതനാണ്. സഹോദരന്മാരായ ബാലകൃഷ്ണനും ഗോപാലനും നാരായണനും മനോജും സിപിഎം പ്രവര്‍ത്തകരാണ്. ദേവി, റീത, വത്സല എന്നിവര്‍ സഹോദരിമാരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+