Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവജനോത്സവം പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ യുവജനോത്സവം ജനവരി 10 ബുധനാഴ്ച തൊടുപുഴയില്‍ വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും.

നാലായിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേള അഞ്ച് ദിവസം നീണ്ടു നില്‍ക്കും. സംസ്കൃതോത്സവവും ടിടിഐ, പിടിടിഐ കലോത്സവവും വിദ്യാരംഗം സാഹിത്യ ഉത്സവവും കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ആദ്യമായി സ്കൂള്‍ യുവജനോത്സവം അരങ്ങേറിയത് എറണാകുളത്താണ്, 1957 ജനവരി 25ന്. നൂറിലേറെ കുട്ടികള്‍ പങ്കെടുത്ത ആദ്യമേള വന്‍ വിജയമായിരുന്നു. ഇടയ്ക്ക് നാല് തവണ മുടങ്ങിയെങ്കിലും കലയുടെ ഉത്സവം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നു. 1983 മുതല്‍ സര്‍ക്കാര്‍ നേരിട്ട് മേളയ്ക്ക് ധനസഹായം നല്‍കണമെന്ന കരാറുണ്ടായി. അതേ വര്‍ഷം തന്നെയാണ് കലാതിലകം, കലാപ്രതിഭാ പട്ടങ്ങളും ഏര്‍പ്പെടുത്തിയത്.

യേശുദാസ്, ജയചന്ദ്രന്‍, പെരുമ്പാവൂര്‍.ജി.രവീന്ദ്രനാഥ്, കെ.എസ്.ഗോപാലകൃഷ്ണന്‍, മാങ്കുളം ഗണേശന്‍ നമ്പൂതിരി എന്നിവര്‍ മുതല്‍ മഞ്ചുവാര്യരും ദിവ്യാ ഉണ്ണിയും കാവ്യാ മാധവനും വരെ സ്കൂള്‍ യുവജനോത്സവ വേദിയില്‍ കഴിവ് തെളിയിച്ചവരാണ്.

കലാതിലകം, കലാപ്രതിഭ പട്ടം നേടുന്നവര്‍ക്ക് എട്ട് ഗ്രാം സ്വര്‍ണ്ണ മെഡലാണ് ലഭിക്കുക. സംസ്കൃതോത്സവം കലാതിലകത്തിനും പിടിഐ കലാതിലകത്തിനും നാല് ഗ്രാം സ്വര്‍ണ്ണമെഡല്‍ നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+