കൊച്ചിയില്‍ നിന്നും അഞ്ച് വിദേശവിമാനങ്ങള്‍
കൊച്ചി: നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ആഗസ്ത് മാസത്തോടെ അഞ്ച് വിദേശ വിമാനക്കമ്പനികള്‍ സര്‍വീസ് ആരംഭിക്കുമെന്ന് വിമാനത്താവളക്കമ്പനി ഡയറക്ടര്‍ എം.എ.യൂസഫലി അറിയിച്ചു.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ജനവരി എട്ട് തിങ്കളാഴ്ച അദ്ദേഹം അറിയിച്ചു. സൗദിയ, തുര്‍ക്ക്മെനിസ്ഥാന്‍ എയര്‍ലൈന്‍സുകളുമായി സര്‍വീസ് നടത്തുന്നതിനുള്ള ഉഭയകക്ഷി കരാറില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇതിനകം ഒപ്പ് വച്ചിട്ടുണ്ട്. മറ്റ് എയര്‍ലൈനുകളുമായും ഉഭയകക്ഷി കരാര്‍ താമസിയാതെ ഒപ്പ് വയ്ക്കുമെന്നാണ് പ്രതീക്ഷ. 22 വിദേശ വിമാനക്കമ്പനികള്‍ നെടുമ്പാശ്ശേരിയില്‍ നിന്നും സര്‍വീസ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും യൂസഫലി അറിയിച്ചു.
സൗദി കൂടി രംഗത്തെത്തുന്നതോടെ ഹജ് യാത്രികരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. എയര്‍ ഇന്ത്യയുടെ സര്‍വീസും മെച്ചപ്പെട്ടേക്കും.
വിമാനത്താവളത്തിന്റെ മൂലധനാടിത്തറ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം 51 ശതമാനമായി നിലനിര്‍ത്തുന്നതിനുള്ള തുക സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതാണ് സാമ്പത്തിക പ്രതിസന്ധി നീണ്ടുപോകാനിടയാക്കുന്നത്. ഈ തുക എത്രയും വേഗം കമ്പനിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂസഫലി വ്യക്തമാക്കി.












Click it and Unblock the Notifications