ജലസേചനം: ചെറുകിട പദ്ധതികള്‍ക്ക് മുന്‍ഗണന
തിരുവനന്തപുരം: കേരളത്തില്‍ ഇനി മുതല്‍ ചെറുകിട ജലസേചന പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്കുകയെന്ന് ജലസേചന മന്ത്രി വി.പി.രാമകൃഷ്ണ പിള്ള പറഞ്ഞു.
സംസ്ഥാനത്തെ ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ ജനവരി എട്ട് തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു വരെ വന്‍കിട ജലസേചന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്കിയിരുന്നത്. ഇവ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നതിനാല്‍ സ്വാഭാവികമായും ചെലവ് വര്‍ധിക്കുന്നു. പദ്ധതി പൂര്‍ത്തിയാവാന്‍ നേരിടുന്ന കാലതാമസം അതിന്റെ ഫലം ലഭിക്കുന്നത് വൈകിക്കുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ചെലവില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ചെറുകിട പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചതെന്ന് ജലസേചന മന്ത്രി പറഞ്ഞു.
ജലസേചന സെക്രട്ടറി ഏലിയാസ് ജോര്‍ജ്ജും യോഗത്തില്‍ സംബന്ധിച്ചു.












Click it and Unblock the Notifications