Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ജലനിരപ്പ് കുറയ്ക്കുമെന്ന് മന്ത്രി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും താഴ്ത്തുമെന്ന് സംസ്ഥാന ജലസേചന മന്ത്രി വി.പി. രാമകൃഷ്ണപിള്ള.

ജനവരി ഏഴ് ഞായറാഴ്ച ഉണ്ടായ ഭൂകമ്പം കാരണം അണക്കെട്ടിലെ വിള്ളലുകള്‍ വലുതായിട്ടുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് അണക്കെട്ട് സന്ദര്‍ശിച്ചതിനു ശേഷമാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. വിള്ളലുകള്‍ വലുതായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.

എന്നാല്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷം മാത്രമേ ജലനിരപ്പ് കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കാന്‍ കഴിയുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.

ജനവരി എട്ട് തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടടുത്താണ് സംഘം മുല്ലപ്പെരിയാറിലെത്തിയത്. കേരളസംഘം പരിശോധനയ്ക്ക് എത്തിയപ്പോള്‍ തമിഴ്നാട് അധികൃതര്‍ നാലു ജനറേറ്ററുകളും ഓഫാക്കിയതിനെത്തുടര്‍ന്ന് സൗരവിളക്ക് ഉപയോഗിച്ചാണ് പരിശോധന പൂര്‍ത്തിയാക്കിയത്.

ജലസേചന മന്ത്രി, മന്ത്രി കെ. രാധാകൃഷ്ണന്‍, ജലസേചന വകുപ്പ് സെക്രട്ടറി ഏലിയാസ് ജോര്‍ജ്, വിദഗ്ധര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+