കുടുംബാംഗങ്ങളെ മുഴുവന്‍ വെട്ടിക്കൊന്നു
കൊച്ചി: ആലുവ നഗരമധ്യത്തിലെ വീട്ടില്‍ വ്യാപാരിയും കുടുംബാംഗങ്ങളും ദാരുണമായി കൊല്ലപ്പെട്ടു. ഒരു പകല്‍
മുഴുവന്‍ മൃതദേഹങ്ങള്‍ വീട്ടിനകത്തു കിടന്നിട്ടും സമീപവാസികള്‍ അറിഞ്ഞില്ല.
ആലുവ പട്ടണത്തിലെ മാഞ്ഞുരാന്‍ ഹാര്‍ഡ്വെയേഴ്സ് ഉടമ ബേബി എന്ന അഗസ്റിനും കുടുംബാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. അഗസ്റിന്‍(48), ഭാര്യ ബേബി(43), മക്കളായ ദിവ്യ(16), ജോസഫ്(12), അഗസ്റിന്റെ മാതാവ് ക്ലാര തൊമ്മി(72), സഹോദരി കൊച്ചുറാണി(33) എന്നിവരെയാണ് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടത്.
ആലുവ പൈപ്പ്ലൈന് റോഡിലുള്ള വസതിയില്‍ ജനവരി ഏഴ് ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയോ ശനിയാഴ്ച അര്‍ധരാത്രിയോ കൊലപാതകം നടന്നിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൊലയ്ക്കുപയോഗിച്ച കോടാലി വീട്ടിനുള്ളില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഞായറാഴ്ച മുഴുവന്‍ അഗസ്റിന്റെ വീട്ടില്‍ ഫോണ്‍ എടുക്കാതിരുന്നപ്പോള്‍ അന്വേഷിച്ചെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടത്. ഇയാളെത്തുമ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുകയായിരുന്നു.
എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ അരുണ്‍ കുമാര്‍ സിന്‍ഹയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കവര്‍ച്ചയ്ക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നു. വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications