Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യകേരളത്തില്‍ വീണ്ടും ഭൂചലനം

കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളില്‍ ജനവരി എട്ട് തിങ്കളാഴ്ച വീണ്ടും അഞ്ചു തവണ ഭൂചലനം അനുഭവപ്പെട്ടു.

കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.15, 2.00, 3.00, 4.00, 4.10 സമയങ്ങളിലാണ് ഇരമ്പലോടെ ഭൂചലനമുണ്ടായത്. കോട്ടയം ജില്ലയില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.

രാവിലെ നാലു മണിക്കുണ്ടായ ഭൂചലനം മേലുകാവില്‍ സ്ഥാപിച്ചിരിക്കുന്ന റിച്ചര്‍ സ്കെയിലില്‍ 3.1 രേഖപ്പെടുത്തി. ഇത് നാലു സെക്കണ്ട് നീണ്ടു നിന്നു. ഭൂചലന സമയത്ത് പരിഭ്രാന്തരായ ജനങ്ങള്‍ വീടുകളുപേക്ഷിച്ച് പുറത്തേക്കോടി. ഇരുട്ടത്ത് തപ്പിത്തടഞ്ഞു വീണ് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച വീണ്ടും ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളില്‍ ഭീതി വളരുന്നതിനു കാരണമായി. ഇനിയും ഭൂകമ്പമുണ്ടാവും എന്ന ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്കിയതു കാരണം ഞായറാഴ്ച പലരും വീട്ടിനു പുറത്താണ് ഉറങ്ങാന്‍ കിടന്നത്.

ഞായറാഴ്ചയുണ്ടായ ഭൂചലനത്തിന്റെ കേന്ദ്രം ഈരാറ്റുപേട്ടയ്ക്കും തീക്കോയിക്കുമിടയില്‍ നടയ്ക്കലാണെന്നാണ് നിഗമനം. ഇത് തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റഡീസിലെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മേലുകാവ് മുതല്‍ മണിമല വരെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനം മൂലമുള്ള നാശനഷ്ടം ഏറെയുണ്ടായത് എന്ന കാര്യം ഇതു തെളിയിക്കുന്നു എന്നതാണ് വിദഗ്ദ്ധാഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+