ഭൂകമ്പം : താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കും
തിരുവനന്തപുരം: കേരളത്തില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കന്ന ഭൂകമ്പത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കുമെന്ന് കേരള റവന്യൂ മന്ത്രി കെ.ഇ. ഇസ്മായില്‍ അറിയിച്ചു.
ഡിസംബര്‍ 12ന് ഭൂകമ്പം അനുഭവപ്പെട്ടപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. സ്ഥിതിഗതികള്‍ അപ്പപ്പോള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടേറിയറ്റ് റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചിട്ടുണ്ട് - മന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭ ബാധിതര്‍ക്ക് നല്‍കുന്ന നിരക്കില്‍ തന്നെ ഭൂകമ്പത്തിനിരയാവര്‍ക്കും മരണമടഞ്ഞവരുടെ ആശ്രീതര്‍ക്കും നഷ്ടപരിഹാരം കൊടുക്കും.
അടിയന്തിരാവശ്യം വന്നാല്‍ തിരുവനന്തപുരത്ത് (0471) 33198, 518700, 447456 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications