അതിരപ്പിള്ളിയില്‍ ഫാം ടൂറിസം റിസോര്‍ട്ട് തുറന്നു
അതിരപ്പിള്ളി: സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ അതിരപ്പിള്ളി ഫാം ടൂറിസം റിസോര്‍ട്ട് കൃഷി മന്ത്രി കൃഷ്ണന്‍ കണിയാമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
മനോഹരമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും വളരെ അകലെയല്ലാതെ ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മൂന്ന് കോട്ടേജുകളാണ് ജനവരി ഏഴ് ഞായറാഴ്ച മന്ത്രി ഉദ്ഘാടനം ചെയ്തത്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി 1.2 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കോട്ടേജുകളില്‍ 12 മുറികളുണ്ട്. ചാലക്കുടിപ്പുഴയുടെ തീരത്തായി നീന്തല്‍ക്കുളം, കോണ്‍ഫറന്‍സ് ഹാള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഏറുമാടങ്ങള്‍, യോഗാ സെന്റര്‍ എന്നിവയും റിസോര്‍ട്ടില്‍ തയാറായിട്ടുണ്ട്. ആയുര്‍വേദ ചികിത്സയ്ക്കും ഇവിടെ സൗകര്യമുണ്ട്. ചാലക്കുടിപ്പുഴയില്‍ ബോട്ട് സവാരിക്കും ട്രെക്കിംഗിനും വനത്തിലൂടെയുള്ളയാത്രയ്ക്കും റിസോര്‍ട്ടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അവസരം ലഭിക്കും.
നാണ്യവിളകളുടെ വിലയിടിവ് മൂലമുണ്ടായിട്ടുളള നഷ്ടത്തില്‍ നിന്നും കരകയറാനാണ് ഫാമുകളോടൊപ്പം ടൂറിസ്റ് റിസോര്‍ട്ടുകളും കൂടി നിര്‍മ്മിക്കാന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. രണ്ടാംഘട്ടത്തില്‍ നാല് കോട്ടേജുകള്‍ കൂടി നിര്‍മ്മിക്കും.












Click it and Unblock the Notifications