സംസ്ഥാന സ്കൂള്‍ യുവജനോത്സവം: സ്വര്‍ണകപ്പ് എത്തി
തൊടുപുഴ: സംസ്ഥാന സ്കൂള്‍ വിജയികള്‍ക്ക് സമ്മാനിക്കുന്ന സ്വര്‍ണകപ്പിന് തൊടുപുഴയില്‍ ഗംഭീര വരവേല്‍പ്. മുവാറ്റുപുഴ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് കപ്പിന് സ്വീകരണം നല്‍കി.
ജനവരി 10 ബുധനാഴ്ച തൊടുപുഴയിലാണ് സംസ്ഥാന സ്കൂള്‍ യുവജനോത്സവം തുടങ്ങുന്നത്. യുവജനോത്സവം ആദ്യമായാണ് ഇടുക്കിയിലെത്തുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് ഗംഭീരമായ ആതിഥ്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. യുവജനോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുന്നു.
കലാമേളയ്ക്കുള്ള രജിസ്ട്രേഷന്‍ ഇതിനകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രധാനവേദിയായ ന്യൂമാന്‍ കോളേജില്‍ 5,000 പേര്‍ക്കുള്ള പന്തലിന്റെ പണി അവസാന ഘട്ടത്തിലാണ്. 7,000 പേര്‍ക്ക് ഭക്ഷണം ഒരുക്കുന്ന പാചകപ്പുരയും പ്രവര്‍ത്തിച്ചു തുടങ്ങി.












Click it and Unblock the Notifications