കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹാരാ കപ്പ്: ഇറാഖ് പിന്മാറി

  • By Staff
Google Oneindia Malayalam News

മര്‍ഗോവ: സഹാരാ കപ്പ് മില്ലേനിയം ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് ഇറാഖ് പിന്മാറി. കാരണമൊന്നും പറയാതെയാണ് ഇറാഖിന്റെ പിന്മാറ്റം. ഇറാഖിനു പകരം പനാമ കളിക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ആല്‍ബര്‍ട്ടോ കൊളാകോ പറഞ്ഞു.

യൂഗോസ്ലാവിയ, ബോസ്നിയ, ബംഗ്ലാദേശ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് എയിലായിരുന്നു ഇറാഖ് കളിക്കേണ്ടിയിരുന്നത്. ടൂര്‍ണമെന്റ് തുടങ്ങുമ്പോഴേക്ക് പനാമയ്ക്ക് എത്തിപ്പെടാന്‍ കഴിയില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ 15 ടീമുകളേ ഉണ്ടാവുകയുള്ളൂവെന്ന് കൊളാകോ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ ഗ്രൂപ്പ് എയില്‍ മൂന്നു ടീമുകളേ ഉണ്ടായിരിക്കുകയുള്ളൂ.

ടൂര്‍ണമെന്റിന്റെ ഫിക്സ്ചര്‍ ദില്ലിയില്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഇറാഖ് അംബാസഡര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇറാഖ് പെട്ടെന്ന് ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയത് എന്നു മനസ്സിലാകുന്നില്ല - കൊളാകോ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X