സിമന്റ് വില വര്‍ധന: സിമന്റ് വാങ്ങുന്നത് നിര്‍ത്തി
കൊച്ചി: സിമന്റ്വില വര്‍ധനവില്‍ പ്രതിഷേധിച്ച് കെട്ടിടനിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ വിവിധ കമ്പനികളില്‍ നിന്നും സിമന്റ് വാങ്ങുന്നത് ജനുവരി എട്ട് തിങ്കളാഴ്ച തൊട്ട് നിര്‍ത്തി.
ജനുവരി 15 തൊട്ട് മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രതിഷേധ സമരം വ്യാപിപ്പിക്കുമെന്ന് അസോസിയേഷന്‍ കേരള യൂണിറ്റ് ചെയര്‍മാന്‍ വി.എസ്.കെ.മൂര്‍ത്തി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആറു മാസം മുമ്പ് 140 രൂപ വിലയുണ്ടായിരുന്ന സിമന്റിന്റെ ഇപ്പോഴത്തെ വില 202 രൂപയാണ്. സിമന്റ് കമ്പനികള്‍ എല്ലാം ഒരു പോല വില വര്‍ധിപ്പിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
സിമന്റിന്റെ വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിമന്റിനുള്ള 65 ശതമാനം ഇറക്കുമതി കുറക്കണമെന്ന് മൂര്‍ത്തി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആഗോളവത്കരണത്തിന്റെ വേളയില്‍ സിമന്റിന്റെ ഇറക്കുമതിയെ വന്‍നികുതിയിലൂടെ നിയന്ത്രിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications