ഹൈടെക് ഇന്റസ്ട്രീസ് ലിമിറ്റഡ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഹൈടെക് ഇന്റസ്ട്രീസ് ലിമിറ്റഡ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. കേരള ഹൈടെക് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ കടം നികത്തുന്നതിനായി പത്ത് കോടിയുടെ ദീര്‍ഘകാലത്തേക്കുള്ള പലിശരഹിതകരാറിലാണ് ഒപ്പുവെച്ചത്.
ഐഎസ്ആര്‍ഒക്കും ഡിആര്‍ഡിഒക്കും ആവശ്യമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയായാണ് കേരള ഹൈടെക് ഇന്റസ്ട്രീസ് ചെയ്യുന്നത്.
1994ല്‍ തുടങ്ങിയ കേരള ഹൈടെക് ഇന്റസ്ട്രീസ് ലിമിറ്റഡ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രതിസന്ധിയെ നേരിടുകയായിരുന്നു.
നേരത്തെ ഡിആര്‍ഡിഒയില്‍ നിന്നും സമാനമായ കരാര്‍ പ്രകാരം ഹൈടെക് ഇന്റസ്ട്രീസ് ലിമിറ്റഡ് 10 കോടി സ്വീകരിച്ചിരുന്നു. സര്‍ക്കാരും 7.56 കോടി രൂപ ഹൈടെക് ഇന്റസ്ട്രീസ് ലിമിറ്റഡിന് അനുവദിച്ചിരുന്നു.












Click it and Unblock the Notifications