മാരുതി സമരം പിന്‍വലിച്ചു
ദില്ലി: മാരുതി ഉദ്യോഗ് ലിമിറ്റഡിലെ തൊഴിലാളികള്‍ മൂന്നു മാസമായി നടത്തിവരികയായിരുന്ന സമരം പിന്‍വലിച്ചു. മാനേജ്മെന്റ് മുന്നോട്ടുവെച്ച ക്ഷേമപദ്ധതികള്‍ അംഗീകരിച്ചുകൊണ്ടാണ് ജനവരി ഒമ്പത് ചൊവാഴ്ച സമരം പിന്‍വലിച്ചത്. ധാരണ പ്രകാരം കമ്പനിയുടെ പെരുമാറ്റച്ചട്ടം തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ കര്‍ശനമായി പാലിക്കും.
പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ കമ്പനിയില്‍ നിന്ന് പുറത്താക്കിയ 39 ജീവനക്കാരെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് വിസമ്മതിച്ചു. എന്നാല്‍ പെരുമാറ്റച്ചട്ടം സംബന്ധിച്ച ഓരോ വ്യക്തിഗത ബോണ്ടുകള്‍ ഒപ്പിട്ട് പുറത്താക്കപ്പെട്ട മറ്റ് 80 ജീവനക്കാര്‍ക്ക് കമ്പനിയില്‍ ജോലിയില്‍ ചേരാം.
കഴിഞ്ഞ ഒക്ടോബറില്‍ ക്ഷേമപദ്ധതി പുനരവലോകനം ചെയ്യുക, എല്ലാ സസ്പെന്‍ഷനുകളും പുറത്താക്കലും റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേര്‍പ്പെട്ടത്.












Click it and Unblock the Notifications