ഇന്ത്യാ-ഖത്തര്‍ ബന്ധം മെച്ചപ്പെടുന്നു: രാഷ്ട്രപതി
ദില്ലി: ഇന്ത്യയും ഖത്തറും തമ്മിലുള്ള പരസ്പരസഹകരാണത്തോടെ കൂടുതല്‍ മെച്ചപ്പെട്ടു വരികയാണെന്ന് രാഷ്ട്രപതി കെ.ആര്‍.നാരാണന്‍ പറഞ്ഞു.
ഖത്തറിന്റെ ഇന്ത്യയിലെ പുതിയ അംബാസഡര്‍ യൂസഫ് ഹസ്സന്‍ അല്‍-സായിയെ സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇരുരാജ്യവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഖത്തറിലെ ഇന്ത്യക്കാര്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1999ല്‍ ഖത്തര്‍ എമീര്‍ ഷെയ്ക്ക് ഹമാദ് ബിന്‍ ഖലീഫ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഒപ്പുവെച്ച കരാറുകളും മറ്റും ഇരുരാജ്യവും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുന്നതിനായി ഒപ്പുവെച്ച കരാര്‍ ഇവയില്‍ സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications