പാമോയില്‍ ഇറക്കുമതി: കേന്ദ്രസര്‍ക്കാരിന് നോട്ടീസ്
കൊച്ചി: തേങ്ങയുടെയും പാമോയിലിന്റെയും ഇറക്കുമതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേല്‍ കേരള ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു.
തേങ്ങ, വെളിച്ചെണ്ണ, പാമോയില്‍ തുടങ്ങിയവയുടെ ഇറക്കുമതി കേരകര്‍ഷകരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ച് തൃശൂര്‍ ജില്ലയിലെ പി.എ. ശിവരാമന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് നോട്ടീസ് അയച്ചത്. ഇവ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കേരകര്‍ഷകരുടെ ദുരിതത്തിന് കാരണമായിരിക്കുകയാണെന്ന് അദ്ദേഹം ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ഇന്ത്യ കാര്‍ഷികരാജ്യമാണെന്ന കാര്യം വിസ്മരിച്ചുകൊണ്ടുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി നയമെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. കേരളത്തിലെ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ കോടതിയില്‍ വെക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications