Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ചരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ വരുന്നു

തിരുവനന്തപുരം: പഞ്ചനക്ഷത്ര സൗകര്യങ്ങളുമായി സഞ്ചരിക്കുന്ന ഹോട്ടല്‍, ഇറക്കാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍.

ഹോട്ടലുകള്‍ ഇല്ലാത്ത വിദൂര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുവാനും താമസസൗകര്യം ഏര്‍പ്പെടുത്താനുമായി 33 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന ഇതിന് സഞ്ചാര സൗധം എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

ബേക്കല്‍ കോട്ട, ദേവികുളം, മറയൂര്‍, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാന്‍ രാജ്യത്തെ ആദ്യ ടൂറിസ്റ് കാരവാന്‍ ഉപയോഗപ്പെടുത്തുമെന്ന് വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജയതിലക് അറിയിച്ചു.

പൂര്‍ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത സഞ്ചാര സൗധത്തില്‍ രണ്ട് വിശാലമായ മുറികളണ്ടാവും. അടുക്കളയും അതിനോട് ചേര്‍ന്ന് തീന്‍മുറിയും കുളിമുറിയും നാല് പേര്‍ക്ക് കിടക്കാവുന്ന രണ്ട് ബര്‍ത്തുകളും ഇതിലുണ്ടാവും. വീഡിയോ, ടിവി, മ്യൂസിക് സിസ്റം തുടങ്ങിയ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിമാനങ്ങളിലെ പോലെ രാസാധിഷ്ഠിതമായ ഫ്ലഷിംഗ് സംവിധാനമുള്ള ടോയ്ലറ്റുകളാണ് സഞ്ചാര സൗധത്തിലും തയാറാക്കിയിട്ടുള്ളത്. ടൂറിസ്റുകള്‍ക്ക് സ്വയം പാചകം ചെയ്യുന്നതിനായി പാചക വാതകം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നല്‍കും.

എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അനുമതി കിട്ടാത്തതിനാല്‍ സഞ്ചാര സൗധങ്ങളുടെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഏത് വിഭാഗത്തിലാണ് സഞ്ചാര സൗധത്തെ ഉള്‍പ്പെടുത്തേണ്ടതെന്ന ആശയക്കുഴപ്പത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍. പെര്‍മിറ്റ് കിട്ടിയാലുടന്‍ സഞ്ചാര സൗധം സഞ്ചാരികളുമായി നിരത്തിലിറങ്ങും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+