മന്ത്രിയെ ആദിവാസി പ്രവര്‍ത്തകര്‍ തടഞ്ഞു
കണ്ണൂര്‍: പട്ടയമേള ഉദ്ഘാടനം ചെയ്യാനെത്തിയ റവന്യു മന്ത്രി കെ.ഇ.ഇസ്മയിലിനെ ആദിവാസിപ്രവര്‍ത്തകര്‍ തടഞ്ഞു.
ജനവരി ഒമ്പത് ചൊവാഴ്ച കണ്ണൂര്‍ ടൗണ്‍ ഹാളില്‍ മന്ത്രി പട്ടയവിതരണത്തിനെത്തിയപ്പോള്‍ കേരളാ ദളിത് ഫെഡറേഷന്റെയും ആദിവാസസംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി മന്ത്രിയെ തടയുകയായിരുന്നു. കൃഷിയോഗ്യമല്ലാത്ത കരിമ്പാറ ആദിവാസികള്‍ക്ക് പതിച്ച് നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു മന്ത്രിയെ തടഞ്ഞത്.
ശക്തമായ പൊലീസ് ബന്തവസ് ഭേദിച്ചാണ് കെഡിഎഫ് നേതാവ് ശ്രീരാമന്റെയും ആദിവാസി നേതാവ് ജയാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മന്ത്രിയെ തടഞ്ഞത്. ഉടനെ തന്നെ പൊലീസ് ഇവരെ അറസ്റ് ചെയ്ത് നീക്കിയതിനെ തുടര്‍ന്ന് മന്ത്രി പട്ടയം വിതരണം നടത്തി.












Click it and Unblock the Notifications