Get Updates
Get notified of breaking news, exclusive insights, and must-see stories!

മകരജ്യോതിക്കെതിരായ ഹര്‍ജി കോടതി തള്ളി

കൊച്ചി: ശബരിമലയില്‍ മകരസംക്രാന്തി ദിവസം കാണുന്ന മകരജ്യോതിയുടെ രഹസ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളി.

മകരവിളക്ക് യഥാര്‍ത്ഥമാണോ കപടമാണോ എന്ന് കണ്ടെത്തേണ്ടത് കോടതിയുടെ ചുമതലയല്ല. കാലാകാലമായി ഉണ്ടായ വിശ്വാസമാണ് ഇത്. അങ്ങനെയൊരു വിശ്വാസത്തെ തിരുത്താന്‍ കോടതിക്ക് അധികാരമില്ല- കോടതി ഉത്തരവില്‍ പറയുന്നു.

മകരജ്യോതി മതവികാരവുമായി ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നതില്‍ എതിരാണെന്നും നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ജ്യോതിക്കു പിന്നിലെ രഹസ്യത്തെക്കുറിച്ച് സംസ്ഥാന ഡിജിപി റിപ്പോര്‍ട്ടു നല്‍കുകയോ സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കുകയോ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഭാരതീയ റാഷണലിസ്റ് അസോസിയേഷനും കേരള യുക്തിവാദി സംഘവുമാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയത്. 1999 ജനവരി 14ന് മകരവിളക്ക് ദിവസത്തില്‍ ഉണ്ടായ അപകടത്തില്‍ 52 പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം കേരള വൈദ്യതി ബോര്‍ഡ് ജീവനക്കാര്‍ തെളിക്കുന്ന പച്ചക്കര്‍പ്പൂരമാണ് മകരജ്യോതിയെന്ന് ഹര്‍ജിക്കാര്‍ അവകാശപ്പെട്ടു. 1983ല്‍ ജ്യോതിയുടെ രഹസ്യം കണ്ടു പിടിക്കാന്‍ ശ്രമിച്ച തങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട കാര്യവും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ജ്യോതിദര്‍ശനത്തിന് ദൂരദര്‍ശനും ആകാശവാണിയും പ്രചാരം നല്‍കരുതെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+