Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ജനങ്ങള്‍ സമരത്തിലേക്ക്

കുമിളി: തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.

ജനവരി ഒമ്പത് ചൊവാഴ്ച വള്ളക്കടവ് പള്ളിമൈതാനിയില്‍ യോഗം ചേര്‍ന്ന് പെരിയാര്‍ നദിതീര നിവാസികള്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യും. വണ്ടിപ്പെരിയാര്‍, മ്ലാമല, തേങ്ങാക്കല്ല്, വള്ളക്കടവ്, ചപ്പാത്ത്, ഉപ്പുതറ, മേരികുളം, അയ്യപ്പന്‍ കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിവാസികളാണ് പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുള്ളത്.

ഡെപ്യൂട്ടി സ്പീക്കര്‍ സി.എ.കുര്യന്‍, എംപിമാരായ വക്കച്ചന്‍ മറ്റത്തില്‍, ഫ്രാന്‍സിസ് ജോര്‍ജ്ജ്, പി.സി.തോമസ്, എംഎല്‍എമാരായ ഇ.എം.ആഗസ്തി, പി.പി.സുലൈമാന്‍ റാവുത്തര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.

അതേസമയം അണക്കെട്ടിന്റെ ടണലില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് തമിഴ്നാട് അധികൃതര്‍ ടണലിലേക്കുള്ള കവാടം പൂട്ടിയിരിക്കുകയാണെന്ന് വാര്‍ത്തയുണ്ട്. ജനവരി എട്ട് തിങ്കളാഴ്ച ജലസേചന മന്ത്രി വി.പി.രാമകൃഷ്ണപിള്ളയും സംഘവും അണക്കെട്ട് സന്ദര്‍ശിച്ചപ്പോള്‍ തമിഴ്നാട് അധികൃതര്‍ ലൈറ്റുകള്‍ കെടുത്തിയത് ചോര്‍ച്ച കണ്ണില്‍പ്പെടാതിരിക്കാനാണെന്ന് കരുതപ്പെടുന്നു. നേരെ പൂട്ട് വീഴാത്തതിനാല്‍ ടണലിനുള്ളില്‍ കടക്കാന്‍ കഴിഞ്ഞ മാധ്യമപ്രവര്‍ത്തകരാണ് ചോര്‍ച്ച കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+