മുല്ലപ്പെരിയാര്‍: ഉയരം കുറക്കാന്‍ നടപടി സ്വീകരിക്കും
കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പിലെ വര്‍ധനവ് നിമിത്തം അപകടങ്ങളുണ്ടാക്കാതിരിക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജലസേചനമന്ത്രി വി.പി.രാമകൃഷ്ണപിള്ള അറിയിച്ചു.
ഡാമിന്റെ ഉയരം കുറക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ അനുമതിയില്ലാതെ തമിഴ്നാട് സര്‍ക്കാരിന് മുല്ലപ്പെരിയാര്‍ ഡാമില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തവനും നടത്താനാവില്ല. കുമളിയിലെ ഇറിഗേഷന്‍ വകുപ്പിന്റെ ഓഫീസ് മുല്ലപ്പെരിയാറിലേക്ക് മാറ്റും. അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications