Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: ജലനിരപ്പ് കുറക്കണമെന്ന്

കോട്ടയം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഡാം സന്ദര്‍ശിച്ച ഭൗമശാസ്ത്രജ്ഞര്‍ നിര്‍ദേശിച്ചു.

ഡിസംബര്‍ 12 മുതല്‍ പലപ്പോഴായി ഉണ്ടായ ഭൂചലനങ്ങള്‍ ഡാമില്‍ വിള്ളലുകള്‍ തീര്‍ത്തതിന്റെ വെളിച്ചത്തിലാണ് ഭൗമശാസ്ത്രജ്ഞരുടെ ഈ നിര്‍ദേശം.

തിരുവനന്തപുരം ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ.രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഡാം സന്ദര്‍ശിച്ചത്. ഡാമില്‍ ഇപ്പോള്‍ കാണുന്ന വിള്ളലുകള്‍ അപകടമൊന്നുമുണ്ടാക്കാനിടയില്ലെങ്കിലും ഡാമിലെ ജലനിരപ്പ് എത്രയും പെട്ടെന്ന് കുറക്കണമെന്ന് രാജേന്ദ്രന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ ശക്തമായ ഭൂചലനത്തിന് സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഭൂചലനം ഉണ്ടാവുകയാണെങ്കില്‍ തന്നെ അത് ശക്തി കുറഞ്ഞ തോതിലായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+