Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തികാട്ടി ഒന്നേകാല്‍ ലക്ഷം കവര്‍ന്നു

ഗുരുവായൂര്‍: ഗുരുവായൂരില്‍ കച്ചവടം നടത്തി മടങ്ങുകയായിരുന്ന കച്ചവടക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഒന്നേകാല്‍ ലക്ഷം രൂപ കവര്‍ന്നു. കോട്ടയത്തുകാരായ പനച്ചിക്കാട് മുലേടംകരയില്‍ അഹമ്മദ്, സുഹൃത്ത് സണ്ണി എന്നിവരെയാണ് അഞ്ജാതരായ നാലംഗ സംഘം കൊള്ളയടിച്ചത്.

ജനവരി എട്ട് തിങ്കളാഴ്ച രാത്രിയാണ് സംഭവം. അഹമ്മദും സണ്ണിയും മധുരയ്ക്ക് കച്ചവടത്തിനു പോകാനായി ഗുരുവായൂര്‍ സ്റേഷന്‍ പരിസരത്തു നിന്ന് ഓട്ടോറിക്ഷ വിളിച്ചപ്പോള്‍ നാലു പേര്‍ കൂടി ഓട്ടോയില്‍ കയറി. പിന്നീട് ഇരുവരെയും കത്തികാട്ടി ഭീഷണിപ്പെടുത്തി കണ്ണുകള്‍ കെട്ടുകയും പണമടങ്ങിയ ബാഗ് പിടിച്ചെടുക്കുകയും ചെയ്തു.

കുറെ ദൂരം സഞ്ചരിച്ച് ഓട്ടോറിക്ഷ ചാവക്കാടിനടുത്തുള്ള അവിയൂര്‍ പാലത്തിനടുത്ത് നിര്‍ത്തി അഹമ്മദിനെയും സണ്ണിയേയും ഇറക്കി വിട്ടു. അപ്പോഴേക്കും പുലര്‍ച്ചെ രണ്ടു മണിയായിരുന്നു.

അഹമ്മദിന്റെ പക്കലുള്ള 60,000 രൂപയും സണ്ണിയുടെ 65,000 രൂപയുമാണ് കൊള്ളയടിച്ചത്. ഇതു സംബന്ധിച്ച് അഹമ്മദ് ഗുരുവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+