Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളം വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം

തിരുവനന്തപുരം: കൃഷി അധിഷ്ഠിതമായ വ്യവസായങ്ങള്‍ ഉപേക്ഷിച്ച് വിവരസാങ്കേതിക വിദ്യ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങള്‍ ആരംഭിച്ചാലേ കേരളത്തിന് രക്ഷയുള്ളുവെന്ന് ലോകബാങ്ക് ഇന്‍സ്റിറ്റ്യൂട്ട് വൈസ് പ്രസിഡന്റ് വിനോദ് തോമസ്.

ജനവരി ഒമ്പത് ചൊവാഴ്ച തിരുവനന്തപുരം പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ളതിനാല്‍ വിവരസാങ്കേതിക രംഗത്ത് കേരളത്തിന് മുന്നേറാനാവുമെന്ന് വിനോദ് അഭിപ്രായപ്പെട്ടു.

ഉദാരവല്‍ക്കരണം സ്വീകരിക്കുമ്പോള്‍ ഓരോരോ രാജ്യങ്ങളും അവരവരുടേതായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് വിനോദ് അഭിപ്രായപ്പെട്ടു. ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ടാണ് ചൈന ഉദാരവല്‍ക്കരണത്തിലൂടെ മുന്നേറിയത്. നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനാലാണ് റഷ്യക്ക് ഉദാരവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ കിട്ടാതെ പോയതെന്നും വിനോദ് വ്യക്തമാക്കി.

വായ്പ നല്‍കുമ്പോള്‍ ലോകബാങ്ക് ഇപ്പോള്‍ ഉപാധികള്‍ വയ്ക്കാറില്ലെന്നും വിനോദ് പറഞ്ഞു. സാമ്പത്തികമായി തകര്‍ന്ന മേഖലകളെ രക്ഷിക്കുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്നും വിനോദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+