സ്കൂള്‍ യുവജനോത്സവത്തിന് ബുധനാഴ്ച തുടക്കം
തൊടുപുഴ: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ യുവജനോത്സവം ജനുവരി 10 ബുധനാഴ്ച തൊടുപുഴയില്‍ ആരംഭിക്കും. യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ബുധനാഴ്ച രാവിലെ ഒമ്പതുമണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വി.പി.ജോയി പതാക ഉയര്‍ത്തും. വൈകുന്നേരം മൂന്ന് മണിക്ക് സെന്റ് സെബാസ്റ്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് മേള ഉദ്ഘാടനം ചെയ്യും.
അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് തൊടുപുഴ ആദ്യമായി ആതിഥ്യം വഹിക്കുന്നത്. 11 വേദികളിലായാണ് യുവജനോത്സവം നടക്കുന്നത്. ന്യൂമാന്‍ കോളജ് ആണ് പ്രധാനവേദി.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എല്ലാ ദിവസവും രാത്രി 12 മണിക്കുള്ളില്‍ മത്സരപരിപാടികള്‍ തീര്‍ക്കാനായി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications