മാരുതിക്ക് വിലകൂട്ടി
ദില്ലി: മാരുതി 800 ഉള്‍പെടെ മാരുതിയുടെ എല്ലാ മോഡല്‍ വാഹനങ്ങള്‍ക്കും വിലകൂട്ടി.
മാരുതി 800 ന് 2180 രൂപ കൂടും.സെന്നിന് 4157 രൂപയും ആള്‍ടോയ്ക്ക് 7640 രൂപയും എസ്റീമിന് 5172 രൂപയും കൂടി.പുതിയ മോഡലായ ബലേനോയ്ക്ക് 12,271 രൂപയാണ് കൂടിയത്.
ജനവരി 10 ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച് മാരുതി ഉദ്യോഗ് മണ്ഡലില്‍ നിന്നും അറിയിപ്പുണ്ടായത്.വിലവര്‍ദ്ധന ഉടനടി നടപ്പിലാക്കാനും ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.മാരുതി 800 ഇഎക്സ് മോഡലിന് 3224 രൂപ വര്‍ദ്ധിച്ചു.ഓമ്നിക്ക് 2374രൂപയാണ് കൂടിയത്.
സെന്‍ ഡീസലിന് 6224 രൂപയും എസ്റീം വിഎക്സിന്(എംപിഐ)10,225 രൂപയും കൂടി.വാഗണ്‍ ആര്‍ -ന് 1177രൂപയും വാഗണ്‍ ആര്‍-എല്‍എക്സിന് 6205 രൂപയും ആള്‍ടോ വിഎക്സിന് 7707 രൂപയും വിലകൂടി.
ഉല്പാദനച്ചെലവ് കൂടിയതും അസംസ്കൃതവസ്തുക്കളുടെയും മറ്റും വിലവര്‍ദ്ധനവും ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണവും വിലവര്‍ദ്ധനവിന് കാരണമായി മാരുതി വൃത്തങ്ങള്‍ പറയുന്നു.












Click it and Unblock the Notifications