34 കോടിയുടെ മയക്കുമരുന്ന് പിടിച്ചു
നാഗര്‍കോവില്‍: തമിഴ്നാട്ടില്‍ രണ്ടു പേരില്‍ നിന്ന് 34 കോടിയോളം വിലവരുന്ന 34 കിലോ ബ്രൗണ്‍ ഷുഗര്‍ എക്സൈസ്- കസ്റംസ് അധികൃതര്‍ പിടിച്ചെടുത്തു.
കന്യാകുമാരിയിലും തിരുനെല്‍വേലിയിലും വെവേറെ നടത്തിയ റെയ്ഡുകളിലാണ് ഇത് പിടിച്ചെടുത്തത്. തൂത്തുക്കുടി കസ്റംസ് പ്രിവന്റീവ് യൂണിറ്റ് അസിസ്റന്റ് കമ്മീഷണര്‍ എ.ഗോമതി നായകം ജനവരി 10 ബുധനാഴ്ച വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
തൂത്തുക്കുടിയിലെ ഒരു ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് 24 കിലോഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കദിരേശന്‍(52), സുന്ദര്‍(30) എന്നിവരെ അറസ്റു ചെയ്തിട്ടുണ്ട്.
രഹസ്യവിവരം ലഭിച്ചതനുസരിച്ച് തിരുനെല്‍വേലിയിലെ കട്ടപ്പുലി ബീച്ചില്‍ നിന്ന് 10 കിലോഗ്രാം ബ്രൗണ്‍ഷുഗര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയായിരുന്നു.












Click it and Unblock the Notifications