ഗുല്‍ഷന്‍കുമാര്‍ വധം: പ്രതി പിടിയില്‍
കൊല്‍ക്കത്ത: കാസറ്റ് വ്യവസായി ഗുല്‍ഷന്‍ കുമാറിനെ വധിച്ച അബ്ദുള്‍ റൗഫ് ദാവൂദ് മെര്‍ച്ചന്റ് പൊലീസിന്റെ പിടിയിലായി.
ജനവരി ഒമ്പത് ചൊവാഴ്ചയാണ് കൊല്‍ക്കൊത്തയില്‍ ബിമല്‍ദാസ് എന്ന പേരില്‍ ഒളിച്ച് താമസിച്ചിരുന്ന ഇയാള്‍ പിടിയിലായത്. താനാണ് ഗുല്‍ഷനെ വധിച്ചതെന്ന് അബ്ദുല്‍ റൗഫ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയായ ഇയാള്‍ ദാവൂദിന്റെ നിര്‍ദേശപ്രകാരമാണ് കൊല്‍ക്കൊത്തയില്‍ ഒളിവില്‍ പോയത്. ഇയാളുടെ ഭാര്യ മീനാസിനെയും അറസ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് ഗുല്‍ഷന്‍ കുമാര്‍ വധിക്കപ്പെട്ടത്.


Click it and Unblock the Notifications