റബര്‍ തറവില കേന്ദ്രം പ്രഖ്യാപിക്കണം
ദില്ലി: റബറിന്റെ തറവില ഇനി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണം. റബറിന്റെ തറവില കേന്ദ്രം പ്രഖ്യാപിക്കണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയം നല്‍കിയ ഹര്‍ജി ജനവരി ഒമ്പത് ചൊവാഴ്ച സുപ്രീം കോടതി തള്ളി.
ജസ്റിസ് എസ്.പി.ബറൂച്ച, ജസ്റിസ് ദൊരൈസ്വാമി രാജു എന്നിവരാണ് റിവ്യൂ ഹര്‍ജി തള്ളിയത്. റബറിന് തറവില പ്രഖ്യാപിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ് റിവ്യൂ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
റിവ്യു ഹര്‍ജിയും തള്ളിപ്പോയതിനാല്‍ നിലവിലുള്ള ബെഞ്ചുമാര്‍ക്ക് വിലയ്ക്ക് പകരം കേന്ദ്ര സര്‍ക്കാരിന് റബറിന് തറവില നിശ്ചയിക്കേണ്ടി വരും. കോട്ടയം ഇടമറുക് റബര്‍ പ്രൊഡ്യുസേഴ്സ് സൊസൈറ്റിയും ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷനും ചേര്‍ന്ന് 1997 ലാണ് ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ആദ്യത്തെ ഹര്‍ജി നല്‍കിയത്.
കോടതി നിര്‍ദേശമനുസരിച്ച് 1947ലെ റബര്‍ നിയമത്തിന്റെ 13ാം വകുപ്പ് പ്രകാരം വാണിജ്യമന്ത്രാലയം റബറിന് തറവിലയും കൂടിയ വിലയും നിശ്ചയിക്കണം. കുറഞ്ഞ വില റബറിന് നിശ്ചയിച്ച് കഴിഞ്ഞാല്‍ അതിലും താഴെയുള്ള നിരക്കില്‍ റബര്‍ വില്‍ക്കുന്നതും വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്. വിപണി വില തറവിലയേക്കാള്‍ കുറഞ്ഞാല്‍ കേന്ദ്രസര്‍ക്കാരിന് തറവില നല്‍കി റബര്‍ വാങ്ങേണ്ടി വരികയും ചെയ്യും.












Click it and Unblock the Notifications