റേഷന്‍ പഞ്ചസാര പാവപ്പെട്ടവര്‍ക്കു മാത്രം
ദില്ലി: റേഷന്‍ പഞ്ചസാര വിതരണം ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ശാന്തകുമാര്‍ ജനവരി 10 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ദാരിദ്യ്രരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് റേഷന്‍ പഞ്ചസാര വിതരണം ചെയ്യുന്നത് ഏപ്രില്‍ ഒന്ന് ഞായറാഴ്ച മുതല്‍ നിര്‍ത്തലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കായുള്ള പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റേഷന്‍ പഞ്ചസാര അവര്‍ക്കു മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ശാന്തകുമാര്‍ പറഞ്ഞു.
പഞ്ചസാരയുടെ നിര്‍ബന്ധിത ക്വാട്ട 30ല്‍ നിന്ന് 15 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പഞ്ചസാരക്കമ്പനികള്‍ കരിമ്പു കര്‍ഷകര്‍ക്ക് നല്കാനുള്ള പണം പിടിച്ചെടുത്തു നല്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications