ഭൂചലനത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം
കോട്ടയം: ഭൂചലനത്തില്‍ പെട്ട് വീട് നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപ സഹായം നല്‍കുമെന്ന് മന്ത്രി ടി.കെ.രാമകൃഷ്ണന്‍ പറഞ്ഞു. വീട് ഭാഗികമായി തകര്‍ന്നവര്‍ക്ക് 15,000 രൂപ വരെ സഹായം നല്‍കും.
കോട്ടയം ജില്ലയില്‍ ഭൂചലനമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രകൃതിക്ഷോഭക്കെടുതി അനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ പെടുത്തിയാണ് ഭൂചലനത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കുക. സഹായത്തിനായി ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications