ബാര്‍ ലൈസന്‍സ്: സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണം
തിരുവനന്തപുരം: മാനന്തവാടി ബാര്‍ ലൈസന്‍സ് കേസില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിന്‍ മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സര്‍ക്കാരിനോട് ലോകായുക്ത ആവശ്യപ്പെട്ടു.
ജനവരി എട്ട് തിങ്കളാഴ്ചയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത്. ഫിബ്രവരി രണ്ടിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ ലോകായുക്തയുടെ മുന്നില്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ജനവരി എട്ട് തിങ്കളാഴ്ചയായിരുന്നു ലോകായുക്ത മുമ്പാകെ റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതിനാല്‍ കേസ് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു പരാതിക്കാരനായ കെ.ഇ.മാമ്മന്റെ വാദം. എക്സൈസ് മന്ത്രി ടി.ശിവദാസമേനോന് വേണ്ടി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ലോകായുക്ത മുമ്പാകെ ഹാജരായത്.












Click it and Unblock the Notifications