വെളിച്ചെണ്ണ ഇറക്കുമതിക്കെതിരായ ഹര്‍ജി ഫയലില്‍
കൊച്ചി: തേങ്ങയും വെളിച്ചെണ്ണയും പാമോയിലും ഇറക്കുമതി ചെയ്യുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാറിനെ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമായ നടപടി നാളികേര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന് ഹര്‍ജിക്കാരനായ കൈപ്പമംഗലം പി.എ.ശിവരാമന്‍ ജനവരി ഒമ്പത് ചൊവാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. തേങ്ങയുടെ വിലയിടിഞ്ഞാല്‍ അത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകരാറിലാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുമെന്ന പേരില്‍ വെളിച്ചെണ്ണയ്ക്കെതിരെ വ്യാപകമായി അഴിച്ചുവിടുന്ന ആരോപണങ്ങളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നു.












Click it and Unblock the Notifications