Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനയെ കൊന്ന് കൊമ്പുകള്‍ കടത്തി

കോതമംഗലം: തട്ടേക്കാട്ട് പക്ഷിസങ്കേതത്തില്‍ നായാട്ട് സംഘം ആനയെ വെടിവെച്ചു കൊന്ന് കൊമ്പുകള്‍ കടത്തി.

പക്ഷിസങ്കേതത്തിലെ ഉരുളന്‍തണ്ണി സെക്ഷനില്‍ ഭരണക്കുഴി ഭാഗത്താണ് വെടിയേറ്റു ചരിഞ്ഞ നിലയില്‍ ആനയെ കണ്ടെത്തിയത്. മസ്തകത്തില്‍ വെടിയേറ്റ നിലയില്‍ കാണപ്പെട്ട ആനയുടെ രണ്ടു കൊമ്പുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

ആനയെ കൊന്ന സംഭവം ജനവരി ഒമ്പത് ചൊവാഴ്ചയാണ് പുറത്തറിഞ്ഞത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിനു മുതിരാതെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരക്കിട്ട മറവു ചെയ്യുകയായിരുന്നു എന്ന് ആരോപണമുണ്ട്.

വനം വകുപ്പിന്റെ ഫോറസ്റ് സ്റേഷന് രണ്ടു കിലോമീറ്റര്‍ മാത്രം മാറിയാണ് ആനയുടെ ജഡം കണ്ടെത്തിയത്. ജനവരി 10 ബുധനാഴ്ച രാവിലെ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉരുളന്‍തണ്ണിയിലെത്തിയിരുന്നു.

തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നായാട്ടുകാര്‍ സജീവമാണെന്ന പരാതി ഉയര്‍ന്നിട്ട് നാളേറെയായി. വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് ഇവരുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണമുണ്ട് . 150ല്‍ പരം ആനകള്‍ വിഹരിക്കുന്ന തട്ടേക്കാട് വനത്തില്‍ ഇത്തരം സംഭവങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്.

ആനകളെ മാത്രമല്ല മറ്റു കാട്ടുമൃഗങ്ങളെയും നായാട്ടുകാര്‍ തോക്കിനിരയാക്കുന്നുണ്ട്. കോതമംഗലത്തും മറ്റും കാട്ടിറച്ചി കിട്ടുന്ന കേന്ദ്രങ്ങള്‍ ഈ നായാട്ടുസംഘങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+