Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവജനോത്സവത്തിന് തുടക്കമായി

തൊടുപുഴ: 41-ാമത് സംസ്ഥാന സ്കൂള്‍ യുവജനോത്സവം ജനവരി 10 ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ഇനി അഞ്ചുനാളുകള്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയുടെ ആഘോഷപ്പൊലിമക്ക് തൊടുപുഴ വേദിയാകും.

ഉദ്ഘാടനച്ചടങ്ങിനു തൊട്ടുമുമ്പായി വര്‍ണാഭമായ ഘോഷയാത്ര നടന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. വാദ്യമേളങ്ങളും നാടന്‍കലകളും ഘോഷയാത്രക്ക് മാറ്റുകൂട്ടി.

ബുധനാഴ്ച രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വി.പി.ജോയി യുവജനോത്സവത്തിന് കൊടിയുയര്‍ത്തി.

കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തിയപ്പോള്‍ ആഘോഷസൂചകമായി കതിനാവെടികള്‍ മുഴങ്ങി. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.ഷൗക്കത്തലി, വൈസ് ചെയര്‍മാന്‍ ബാബു പരമേശ്വരന്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം.കെ.ശിവന്‍കുട്ടി, കോളേജ് പ്രിന്‍സിപ്പല്‍ അപ്രേം മണിപ്പുഴ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+