സെക്രട്ടറിയേറ്റില്‍ സംഘട്ടനം
രണ്ട് ആംബുലന്‍സുകളിലായി ഉച്ച തിരിഞ്ഞ് 3.45ന് മൃതദേഹങ്ങള്‍ ആലുവ പൈപ്പ് ലൈന്‍ റോഡിലുള്ള അഗസ്റിന്റെ വസതിയിലെത്തിച്ചു. അരമണിക്കൂറോളം മൃതദേഹങ്ങള്‍ വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിനു വെച്ചു.
ആലുവയിലെ വ്യാപാരി സമൂഹവും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ വന്‍ ജനാവലി മാഞ്ഞൂരാന്‍ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നന്നേ ബുദ്ധിമുട്ടി.
പിന്നീട് സെന്റ് ഡൊമിനിക്ക് പള്ളിയിലെത്തിച്ച മൃതദേഹങ്ങള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കു ശേഷം മൂന്ന് കല്ലറകളിലായി സംസ്കരിച്ചു. അഗസ്റിന്റെ അമ്മ ക്ലാര, സഹോദരി കൊച്ചുറാണി എന്നിവരുടെ മൃതദേഹങ്ങള്‍ കുടുംബ കല്ലറയിലാണ് സംസ്കരിച്ചത്. അഗസ്റിന്റെയും ഭാര്യ ബേബിയുടെയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഒരു കല്ലറയിലടക്കി. കുട്ടികളായ ദിവ്യ, ജോസഫ് എന്നിവരെയും ഒരുമിച്ചാണടക്കിയത്.
അഗസ്റിന്റെയും ഭാര്യ ബേബിയുടെയും ഒഴികെയുള്ള മൃതദേഹങ്ങള്‍ ജനവരി ഒമ്പത് ചൊവാഴ്ച തന്നെ പോസ്റുമോര്‍ട്ടം ചെയ്തിരുന്നു. ദമ്പതികളുടെ മൃതദേഹങ്ങള്‍ ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റുമോര്‍ട്ടം ചെയ്തു. ബേബിയുടെ സഹോദരന്‍ രാജനും മറ്റു ബന്ധുക്കളും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.
2












Click it and Unblock the Notifications