Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്ലുവാതുക്കല്‍ കേസ്: മണിച്ചന്റെ ഭാര്യയും പ്രതി

കൊല്ലം: കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസില്‍ പ്രധാനപ്രതികളിലൊരാളായ മണിച്ചന്റെ ഭാര്യയെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു.

കല്ലുവാതുക്കല്‍, പള്ളിക്കല്‍, പള്ളിപ്പുറം കേസുകളിലെ കുറ്റപത്രങ്ങള്‍ രണ്ടാഴ്ച്ചക്കുള്ളില്‍ പരവൂര്‍ മുനിസിഫ് കോടതിയില്‍ സമര്‍പ്പിക്കും. കല്ലുവാതുക്കല്‍ കേസില്‍ മണിച്ചനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. നേരത്തെ കേസില്‍ ഹയറുന്നിസയായിരുന്നു ഒന്നാം പ്രതി. മണിച്ചന്‍ ഏഴാം പ്രതിയും.

മണിച്ചന്റെ ഭാര്യയെ കൂടി പ്രതി ചേര്‍ത്തതോടെ ഈ കേസിലെ പ്രതികളുടെ എണ്ണം 23 ആയി. എട്ട് പ്രതികളെ ഇനിയും അറസ്റ് ചെയ്യാനുണ്ട്. മണിച്ചന്റെ സഹോദരനും എട്ടാം പ്രതിയുമായ വിനോദ്കുമാറിനെ പരവൂര്‍ മുനിസിഫ് കോടതി നാലു ദിവസത്തേക്ക് പൊലീസ് കസ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്.

മണിച്ചന്‍, ഹയറുന്നിസ, രാജന്‍, രാജു എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയിന്മേല്‍ ജനുവരി ഒമ്പത് ചൊവാഴ്ച കോടതി പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+