കേരളത്തില്‍ തിരഞ്ഞെടുപ്പ് മെയ് മാസത്തില്‍
ദില്ലി: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് മാസം മൂന്നാം വാരത്തില്‍ നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എം.എസ്.ഗില്‍ അറിയിച്ചു.
കേരളത്തിനു പുറമെ തമിഴ്നാട്, പശ്ചിമബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലും മെയ് മൂന്നാം വാരത്തില്‍ തിരഞ്ഞെടുപ്പ് നടക്കും. ഒരു സംസ്ഥാനത്തെ വോട്ടെടുപ്പ് ഫലം ഇതര സംസ്ഥാനങ്ങളിലെ വോട്ടെടുപ്പിനെ ബാധിക്കരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് തിരഞ്ഞെടുപ്പ് ഒന്നിച്ചുനടത്തുന്നതെന്ന് ഗില്‍ പറഞ്ഞു.
ജനുവരി 10 ബുധനാഴ്ച ദില്ലിയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെയ് 28നാണ് കേരളാ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. തമിഴ്നാട് നിയമസഭയുടെ കാലാവധി മെയ് 21നും ബംഗാള്‍, ആസാം, പോണ്ടിച്ചേരി നിയമസഭകളുടെ കാലാവധി ജൂണ്‍ 11നുമാണ് അവസാനിക്കുന്നത്.












Click it and Unblock the Notifications