നെടുമങ്ങാട്ട് ഭൂചലനം
നെടുമങ്ങാട്: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനടുത്തുള്ള പൂവത്തൂരില്‍ ജനവരി ഒമ്പത് ചൊവാഴ്ച ഭൂചലനമുണ്ടായി.
ഭൂചലനത്തില്‍ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൂവത്തൂര്‍ ജംഗ്ഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തായിരുന്നു ഭൂചലനം ശക്തിയായി അനുഭവപ്പെട്ടത്. പൂവത്തൂര്‍ സര്‍ക്കാര്‍ ഹൈസ്കൂളിന്റെ ചുവരുകള്‍ വിണ്ടുകീറി, ഓടുകള്‍ ഇളകിവീണു.
പൂവത്തൂര്‍ കരുണാകരന്റെ ശുഭാമന്ദിരം എന്ന ടെറസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ പാകിയിരുന്ന ഓടുകള്‍ ഇളകിവീണു. വീടിന്റെ ചുവരുകള്‍ വിണ്ടുകീറിയിട്ടുണ്ട്. ഭൂചലനത്തിന്റെ ആഘാതത്തില്‍ വീട്ടിന്റെ മുറ്റത്ത് നിന്നിരുന്ന തെക്കേവീട്ടില്‍ ദേവകിയമ്മ (70) നിലത്ത് വീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓടിട്ട വീടുകളുടെ ഓടുകള്‍ തെറിച്ചുവീണു. സാധനസാമഗ്രികള്‍ പലയിടത്തായി ചിതറി വീണു.
ഭൂചലനത്തിന്റെ തീവ്രത ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നെടുമങ്ങാട് താലൂക്ക് തഹസില്‍ദാറും പൂവത്തൂര്‍ വില്ലേജാഫീസറും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.












Click it and Unblock the Notifications