ഭൂചലനം: ഭീതി മൂലം ജനങ്ങള്‍ മൈതാനങ്ങളിലേക്ക്
കോട്ടയം: ആവര്‍ത്തിച്ചുണ്ടാകുന്ന ഭൂചലനം ജനങ്ങളില്‍ ഭീതി വിതയ്ക്കുന്നു. ഭാഗികമായി തകര്‍ന്ന വീടുകളിലെ താമസക്കാര്‍ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലും മറ്റും രാത്രി കഴിച്ചുകൂട്ടുമ്പോള്‍ വന്‍ഇരുനിലകെട്ടിടങ്ങളില്‍ പോലും അന്തിയുറങ്ങാന്‍ പലരും മടിക്കുകയാണ്.
ഭാഗികമായി തകര്‍ന്ന വീട്ടില്‍ രാത്രി കഴിയാന്‍ താമസക്കാരെ ഭീതി അനുവദിക്കുന്നില്ല. വിള്ളല്‍ വീണ വീടുകളുടെ മുറ്റത്ത് കെട്ടിയുണ്ടാക്കിയ ഷെഡ്ഡുകളാണ് അവര്‍ക്ക് ആശ്രയം.
അതേ സമയം രാത്രിയായാല്‍ കാറുകളിലും മറ്റുമായി തുറന്ന മൈതാനങ്ങളിലേക്ക് നീങ്ങുകയാണ് വന്‍മന്ദിരങ്ങളില്‍ താമസിക്കുന്നവര്‍. പാലാ മുനിസിപ്പല്‍ സ്റേഡിയത്തില്‍ കഴിഞ്ഞ രാത്രികളില്‍ കാറുകളിലെത്തിയവര്‍ ഏറെയാണ്.
ചിലയിടങ്ങളില്‍ ആളുകള്‍ പൊതുസ്ഥലങ്ങളില്‍ താത്കാലിക കൂടാരങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ശക്തിയേറിയ ഭൂചലനം ഇനി ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ പറയുമ്പോഴും ആളുകള്‍ ഭീതിയുടെ പിടിയിലാണ്.












Click it and Unblock the Notifications