ശുചീന്ദ്രം രഥോത്സവത്തിന് സമാപനം
നാഗര്‍കോവില്‍: ജനുവരി എട്ട് ചൊവാഴ്ച നടന്ന തിരുവാതിരയോടെ ശുചീന്ദ്രം രഥോത്സവത്തിന് സമാപനമായി. ചൊവാഴ്ച രാവിലെ ആതിരദര്‍ശനവും പൂജകളും നടന്നു.
തിങ്കളാഴ്ചയാണ് ക്ഷേത്രത്തില്‍ തേരെഴുന്നള്ളിപ്പ് നടന്നത്. കുട്ടിത്തേരും അമ്മന്‍തേരും വലിയതേരും രഥോത്സവനാളില്‍ എഴുന്നള്ളിക്കുന്നത് കാണാനായി അനേകം ഭക്തര്‍ എത്തിയിരുന്നു.
കളക്ടര്‍ രമേഷ്ചന്ദ് മീണയാണ് തേര്‍വടം വലിച്ച ് രഥോത്സവം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ക്ഷേത്രത്തിനു ചുറ്റുമായി തേരോട്ടം നടന്നു. തുടങ്ങിയ സ്ഥലത്തു തന്നെ തേരുകള്‍ നിലയ്ക്കിരുന്നത് ഉച്ചയോടെയാണ്. (തേരുകള്‍ പഴയസ്ഥാനത്തു തന്നെ എത്തുന്നതിന് നിലയ്ക്കിരുപ്പ് എന്നാണ് പറയുന്നത്. )ഗണപതിയെ കുട്ടിത്തേരിലും അറംവളര്‍ത്തമ്മയെ അമ്മന്‍തേരിലും ശൂചീന്ദ്രനാഥനെ വലിയ തേരിലുമാണ് എഴുന്നള്ളിച്ചത്. പതിവുപോലെ അമ്മന്‍തേര് വലിച്ചത് സ്ത്രീകളാണ്.












Click it and Unblock the Notifications