കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോഡ്ജില്‍ യുവാവും കുട്ടികളും മരിച്ച നിലയില്‍

  • By Staff
Google Oneindia Malayalam News

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപമുള്ള ലോഡ്ജില്‍ ഒരു യുവാവിനെയും രണ്ട് കുട്ടികളെയും വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളുടെ അമ്മയെ അവശനിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കായണ്ണയിലെ ചക്കിട്ടപ്പാറ സ്വദേശി തിയാര്‍കുന്നത്തുവീട്ടില്‍ ടി.ജി. മനോജ് (26), കുട്ടികളായ മനോജ് (12), കവിത (11) എന്നിവരാണ് മരിച്ചത്. ചക്കിട്ടപ്പാറ സ്വദേശിനി കുളത്തിന്‍ചാലില്‍ ശാരദയാണ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ കഴിയുന്നത്.

ശാരദയുടെ കാമുകനാണ് മനോജെന്ന് പറയപ്പെടുന്നു. ചൊവാഴ്ച വൈകുന്നേരമാണ് ഇരുവരും കുട്ടികളോടൊപ്പം ലോഡ്ജില്‍ മുറിയെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിക്ക് മുറിയില്‍ നിന്ന് ശാരദയുടെ കരിച്ചില്‍ കേട്ട് ലോഡ്ജ് വാച്ച്മാന്‍ മറ്റുള്ളവരെ വിവരമറിയിച്ചു. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു.

ശാരദയുടെ ഭര്‍ത്താവ് വേലായുധന്‍ മാഹിയിലെ കൂലിപ്പണിക്കാരനാണ്. ശാരദയും കുട്ടികളും ചക്കിട്ടപ്പാറയിലെ ലക്ഷം വീട് കോളനിയിലാണ് താമസിക്കുന്നത്. ഇവരുടെ അയല്‍വാസിയാണ് മനോജ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X