Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് കേരള മോചന യാത്ര നടത്തുന്നു

കോഴിക്കോട്: മാര്‍ക്സിസ്റ് സര്‍ക്കാരിന്റെ കിരാത ഭരണത്തിനെതിരെ യുഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം കേരള മോചന യാത്ര നടത്തുന്നു.

പ്രതിപക്ഷനേതാവ് എ.കെ.ആന്റണി നയിക്കുന്ന കേരള മോചന യാത്ര ഫിബ്രവരി രണ്ട് വെളളിയാഴ്ച ആരംഭിക്കും. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ ജനവരി 10 ബുധനാഴ്ച അറിയിച്ചു.

കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന യാത്ര ഫിബ്രവരി 22 വ്യാഴാഴ്ച തിരുവനന്തപുരത്ത് അവസാനിക്കും. അന്ന് തലസ്ഥാന നഗരിയില്‍ നടക്കുന്ന കൂറ്റന്‍ റാലിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി അഭിസംബോധന ചെയ്യും.

എംഎല്‍എമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, എം.വി.രാഘവന്‍, ടി.എം.ജേക്കബ്, പ്രൊഫ.എ.വി.താമരാക്ഷന്‍, കെ.ആര്‍.ഗൗരിയമ്മ എന്നിവരും റാലിയില്‍ പങ്കെടുക്കുമെന്ന് ശങ്കരനാരായണന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+