കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹാരാ കപ്പ് പ്രതിസന്ധിയില്‍

  • By Staff
Google Oneindia Malayalam News

കോല്‍ക്കത്ത: ഇറാഖിനു പുറമെ കാമറൂണും ഇന്തോനേഷ്യയും പിന്മാറിയതോടെ സഹാരാ മില്ലേനിയം സൂപ്പര്‍ സോക്കര്‍ കപ്പ് പ്രതിസന്ധിയിലായി. ടൂര്‍ണമെന്റ് തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കാമറൂണ്‍ പിന്മാറിയത് ടൂര്‍ണമെന്റ് സംഘാടകര്‍ക്ക് കനത്ത തിരിച്ചടിയായി.

മതിയായ കാരണമൊന്നും കാണിക്കാതെ ഇറാഖ് നേരത്തെ ടൂര്‍ണമെന്റില്‍ നിന്നു പിന്മാറിയിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 13 ആയി കുറഞ്ഞു. ഈ അവസ്ഥയില്‍ പുതിയ ഫിക്സ്ചര്‍ സംഘാടകര്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച ുള്ള വിവരങ്ങള്‍ ജനവരി 11 വ്യാഴാഴ്ച മാത്രമേ അറിയൂ.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് കാമറൂണിന്റെ പിന്മാറ്റമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി ജനവരി 10 ബുധനാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു. കാമറൂണിന്റെ അപ്രതീക്ഷിത പിന്മാറ്റം സംബന്ധിച്ച് ഫിഫയില്‍ പരാതിപ്പെടുമെന്ന് മുന്‍ഷി വ്യക്തമാക്കി.

ഗോവയില്‍ നടക്കുന്ന പ്രാഥമിക മത്സരങ്ങളിലായിരുന്നു കാമറൂണ്‍ പങ്കെടുക്കേണ്ടിയിരുന്നത്. ഗ്രൂപ്പ് മൂന്നില്‍ റൊമാനിയ, ജോര്‍ദാന്‍, ഹോങ്കോങ് എന്നീ ടീമുകളോടൊപ്പമായിരുന്നു കാമറൂണ്‍.

ഇന്തോനേഷ്യന്‍ ടീമിലെ ആറു കളിക്കാര്‍ വിദേശ കളിക്കാരായതുകൊണ്ടാണ് അവര്‍ക്കു ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് മുന്‍ഷി പറഞ്ഞു. ഫിഫ നിയമമനുസരിച്ച് ഇത്തരത്തിലുള്ള ടൂര്‍ണമെന്റില്‍ വിദേശകളിക്കാര്‍ പങ്കെടുക്കാന്‍ പാടില്ല. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ഇന്തോനേഷ്യ. ജനവരി 11 വ്യാഴാഴ്ച കൊച്ചിയില്‍ ഇവര്‍ ഇന്ത്യക്കെതിരെ കളിക്കേണ്ടതായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X