നോര്‍വേയില്‍ നിന്നും സമാധാനദൂതന്‍ എത്തി
കൊളംബോ: ശ്രീലങ്കയിലെ വംശീയയുദ്ധം അവസാനിപ്പിക്കാനുള്ള ദൗത്യവുമായി നോര്‍വേയില്‍ നിന്നും എറിക് സോളീം വീണ്ടും കൊളംബോയിലെത്തി.
ശ്രീലങ്കന്‍ സര്‍ക്കാരുമായി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് എറിക് സോളീം ജനവരി 10ബുധനാഴ്ച എത്തിയത്.പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെയ്ക്ക് പുറമേ ശ്രീലങ്കയിലെ മുഴുവന്‍ രാഷ്ട്രീയ നേതാക്കളുമായും ഇദ്ദേഹം ചര്‍ച്ച നടത്തും. പക്ഷേ ഇക്കുറി പുലി നേതാവ് പ്രഭാകരനുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് അറിയുന്നു.
കഴിഞ്ഞ തവണ ശ്രീലങ്കയില്‍ പര്യടനം നടത്തിയ വേളയില്‍ സോളീം പ്രഭാകരനുമായി ചര്‍ച്ച നടത്തിയിരുന്നു. വംശീയപ്രശ്നം പരിഹരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അന്ന് പ്രഭാകരന്‍ അറിയിച്ചിരുന്നു.ഇക്കുറിയും സോളീം പ്രഭാകരനുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് നോര്‍വേ എംബസിയുടെ ഔദ്യോഗിക വക്താക്കളാണ് അറിയിച്ചത്.












Click it and Unblock the Notifications