കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാവൂദിന്റെ സ്വത്ത് ലേലത്തിലെടുക്കാന്‍ ആളില്ല

  • By Staff
Google Oneindia Malayalam News

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വസ്തുവകകള്‍ ലേലം ചെയ്തുവില്ക്കാനുള്ള ആദായ നികുതി വകുപ്പിന്റെ ശ്രമങ്ങള്‍ ജനവരി 11 വ്യാഴാഴ്ച പാളി.

ദാവൂദിന്റെ സ്വത്തുക്കള്‍ ലേലം വിളിക്കാന്‍ ആരും എത്താത്തതിനാലാണിത്. അര മണിക്കൂര്‍ നേരം ലേലക്കാര്‍ക്കു വേണ്ടി കാത്തിരുന്ന അധികൃതര്‍ ആരെയും കാണാതായപ്പോള്‍ ലേലം ഉപേക്ഷിക്കുകയായിരുന്നു.

ദാവൂദിന്റെ 11 വസ്തുക്കളാണ് വ്യാഴാഴ്ച ലേലത്തിനു പരിഗണിച്ചിരുന്നത്. അധോലോക നായകന്റെ ശത്രുത നേടാന്‍ മടിച്ചാണ് ആരും ലേലത്തിന് എത്താത്തതെന്ന് കരുതപ്പെടുന്നു.

എന്തായാലും കൂടുതല്‍ കടുത്ത നടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. വ്യാഴാഴ്ച ലേലത്തിനു വെച്ച 11 വസ്തുക്കള്‍ക്കു പുറമെ മുംബൈ നഗരത്തില്‍ ദാവൂദിനുള്ള 12 വസ്തുക്കള്‍ കൂടി ജപ്തി ചെയ്ത് ലേലം ചെയ്യാന്‍ അധികൃതര്‍ നടപടികളാരംഭിച്ചു. അടുത്ത വര്‍ഷം ഈ 23 വസ്തുക്കളുടെയും ലേലം ഒരുമിച്ച് നടത്താനാണ് നീക്കം.

ഡി.ഐ.കസ്കര്‍ എന്ന ബിനാമി പേരില്‍ ദാവൂദ് സ്വന്തമാക്കിയതാണ് ഈ സ്വത്തുക്കളെല്ലാം. വ്യാഴാഴ്ചത്തെ ലേലത്തില്‍ ആരും എത്താത്തതില്‍ തങ്ങള്‍ക്കു നിരാശയില്ലെന്ന് ആദായ നികുതി വകുപ്പ് അഡീഷണല്‍ കമ്മീഷണര്‍ സെയ്ദ് മുഹമ്മദ് അഷ്റഫ് വാര്‍ത്താലേഖകരോടു പറഞ്ഞു. തങ്ങളുടെ നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X