കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ സുരക്ഷിതമെന്ന് തമിഴ്നാട് സംഘം

  • By Staff
Google Oneindia Malayalam News

ചെന്നൈ: അടുത്തിടെ ഉണ്ടായ ഭൂചലനങ്ങള്‍ മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിന് യാതൊരു കേടും സംഭവിച്ചിട്ടില്ലെന്ന് തമിഴ്നാട് വിദഗ്ധ സംഘം. തമിഴ്നാട് സര്‍ക്കാരിന്റെ ജലവിഭവ ഉപദേഷ്ടാവ് എ. മോഹന്‍കുമാര്‍ നയിച്ച അഞ്ചംഗ എഞ്ചിനീയര്‍മാരുടെ സംഘമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജനവരി 10 ബുധനാഴ്ചയാണ് സംഘം അണക്കെട്ട് സന്ദര്‍ശിച്ചത്. ഭൂചലനങ്ങള്‍ ഏതെങ്കിലും തരത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ബാധിച്ചതായി ഒരു പരിശോധനയിലും തെളിഞ്ഞിട്ടില്ല. അതിനാല്‍ അണക്കെട്ടിന്റ സുരക്ഷയെക്കുറിച്ച് ജനങ്ങള്‍ പേടിക്കേണ്ട ആവശ്യവുമില്ല - സംഘത്തിന്റെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയ വക്താവ് പറഞ്ഞു.

ഭൂചലനം മൂലം അണക്കെട്ടിലെ വിള്ളലുകള്‍ വലുതായി എന്ന വാര്‍ത്ത ശരിയല്ല. അണക്കെട്ട് നിര്‍മ്മിക്കുമ്പോള്‍ ഇട്ട വിടവ് കണ്ട് തെറ്റദ്ധരിച്ചാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പരന്നത്. അവിദഗ്ധ സംഘം അണക്കെട്ട് പരിശോധിച്ചതാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണമായത് - സംഘം വ്യക്തമാക്കി.

ഭൂചലനങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടു തന്നെ അണക്കെട്ട് ശക്തമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഈ നടപടികളല്ലാം തമിഴ്നാട് സര്‍ക്കാരിന്റെ നേരിട്ടുള്ളമേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും സംഘം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X