അഷിതയ്ക്ക് സഹായം പ്രവഹിക്കുന്നു
കൊച്ചി: വാഹനാപകടത്തില്‍ രണ്ടു കാലുകളും നഷ്ടപ്പെട്ട് എറണാകുളം സ്പെഷ്യലിസ്റ് ആശുപത്രിയില്‍ കഴിയുന്ന പിഞ്ചു ബാലിക അഷിതയ്ക്ക് സഹായം പ്രവഹിക്കുന്നു. മാധ്യമങ്ങളില്‍ നിന്ന് അഷിതയെക്കുറിച്ചറിഞ്ഞ ഒട്ടേറെ പേര്‍ സഹായ വാഗ്ദാനവുമായി ആശുപത്രിയിലെത്തുന്നുണ്ട്.
അഷിതയുടെ കാലുകള്‍ നഷ്ടമായ അതേ ബസ്സപകടത്തില്‍ ഈ കുട്ടിയുടെ അച്ഛനും അമ്മയും മരിച്ചിരുന്നു. അച്ഛന്റെ സഹോദരങ്ങളും ബന്ധുക്കളുമാണ് ഇപ്പോള്‍ അഷിതയെ ശുശ്രൂഷിക്കുന്നത്.
ഇതിനിടെ അഷിതയെ ദത്തെടുക്കാന്‍ തയ്യാറാണെന്ന് തിരുവനന്തപുരം ജിജി ആശുപത്രി മാനേജിങ് ഡയറക്ടര്‍ ഡോ.ജി.വേലായുധന്‍ സന്നദ്ധത പ്രകടിപ്പിച്ചു. അഷിതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ട അദ്ദേഹം ഇതു സംബന്ധിച്ച് സ്പെഷ്യലിസ്റ് ആശുപത്രി ഡയറക്ടര്‍ ഡോ.കെ.ആര്‍.രാജപ്പന് കത്തെഴുതുകയായിരുന്നു.
അഷിതയുടെ ചികിത്സാ ചെലവുകള്‍ ഇപ്പോള്‍ സ്പെഷ്യലിസ്റ് ആശുപത്രിയില്‍ സൗജന്യമായാണ് നടക്കുന്നത്. അഷിതയ്ക്കായി രൂപീകരിച്ച സഹായനിധിയില്‍ ഇതുവരെ 48,468 രൂപ ലഭിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പാലാരിവട്ടം ധനലക്ഷ്മി ബാങ്കിലെ 14813 എന്ന നമ്പറുള്ള അക്കൗണ്ടിലാണ് അഷിതയ്ക്കുള്ള സഹായം നിക്ഷേപിക്കുന്നത്.












Click it and Unblock the Notifications