സിപിഎം നേതാവിന്റെ വീട്ടില്‍ സ്ഫോടനം
കണ്ണൂര്‍: സിപിഎം നേതാവായ കെ.എം.ജോസഫിന്റെ നടുവില്‍ കുടിയാന്മലയിലെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
സിപിഎം പ്രവര്‍ത്തകരായ അരീക്കമലയില്‍ കുന്നുമ്മല്‍ പത്മനാഭന്‍ (40), കുടിയാന്മലയിലെ വാളിപ്ലാക്കല്‍ സതീശന്‍ (40), ചാത്തമലയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി വി.ജി.സുരേന്ദ്രന്‍ (33), ചാത്തമലയിലെ ഉണ്ടപ്പുരയില്‍ പ്രകാശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജനവരി 10 ബുധനാഴ്ച വൈകുന്നേരമാണ് സ്ഫോടനം നടന്നത്. ബോംബ് നിര്‍മ്മാണത്തിനിടയിലാണ് അപകടം നടന്നതെന്ന് സംശയിക്കുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും കര്‍ഷക സംഘം ജില്ലാ പ്രസിഡന്റുമായ ജോസഫിന്റെ തറവാട് വീട് സ്ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. ജോസഫിന്റെ അച്ഛനും മറ്റ് കുടുംബാംഗങ്ങളും രണ്ട് മാസം മുമ്പ് ഒഴിഞ്ഞുപോയതിനെ തുടര്‍ന്ന് വീട്ടില്‍ ആള്‍താമസമില്ലായിരുന്നു.












Click it and Unblock the Notifications