പുതിയ എഞ്ചിനിയറിംഗ് കോളേജുകള്‍ വേണ്ട
തിരുവനന്തപുരം: പുതിയതായി എഞ്ചിനിയറിംഗ് കോളേജുകള്‍ അനുവദിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം.
ജനവരി 10 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് പുതിയതായി 26 എഞ്ചിനിയറിംഗ് കോളേജുകള്‍ ആരംഭിക്കണമെന്ന വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിന്റെ ആവശ്യം തള്ളിയത്. വിദ്യാഭ്യാസമന്ത്രിയുടെ അസാന്നിദ്ധ്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം മന്ത്രിസഭ എടുത്തത്.
പുതിയ എഞ്ചിനിയറിംഗ് കോളേജുകള്‍ ആരംഭിക്കുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളും മറ്റ് വിശദാംശങ്ങളും പരിശോധിക്കാനായി എഐസിടിഇയുടെ ഉന്നതതല സംഘം രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനം സന്ദര്‍ശിക്കും.
പുതിയ എഞ്ചിനിയറിംഗ് കോളേജുകള്‍ ആരംഭിക്കുന്നതിനായി 58 അപേക്ഷകളാണ് വിദ്യാഭ്യാസ വകുപ്പിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. എംസിഎ പോലുള്ള കോഴ്സുകളില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നതിനായി 12 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications